Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agriculture Sector

കാർഷിക മേഖലയെ ഉലച്ച് ചുഴലിക്കാറ്റ്

 ശ്രീ​ല​ങ്ക​യി​ൽ വീ​ശി​യ​ടി​ച്ച ദി​ത്വ ചു​ഴ​ലി​യും താ​യ്‌​ലാ​ൻ​ഡി​നെ​യും ഇ​ന്തോ​നേ​ഷ്യ​യെയും പി​ടി​ച്ചു​ല​ച്ച സെ​ൻ​യാ​ർ ചു​ഴ​ലി​യും കാ​ർ​ഷി​ക മേ​ഖ​ല​യ്‌​ക്ക്‌ താ​ങ്ങാ​നാ​വു​ന്ന​തി​ലും ക​ന​ത്ത പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചു. പു​തു​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ഈ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ല കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ല​ഭ്യ​ത​യി​ൽ വ​ൻ ഇ​ടി​വി​നു സാ​ധ്യ​ത.

ന​വം​ബ​ർ ആ​ദ്യം സൂ​ചി​പ്പി​ച്ച ടാ​ർ​ജ​റ്റാ​യ 344 യെ​ന്നി​ലേ​ക്ക്‌ ജ​പ്പാ​ൻ എ​ക്‌​സ്‌​ചേ​ഞ്ചി​ൽ റ​ബ​ർ പ്ര​വേ​ശി​ച്ചു, ഇ​ന്ത്യ​ൻ ട​യ​ർ ലോ​ബി ക​ർ​ഷ​ക​ർ​ക്ക്‌ വി​ദേ​ശ​ത്തെ നേ​ട്ടം നിഷേധി​ച്ചു. കു​രു​മു​ള​കി​നും ചു​ക്കി​നും ആ​വ​ശ്യ​ക്കാ​ർ. നാ​ളി​കേ​ര​ത്തി​നു കാ​ലി​ട​റി. യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ​നി​ന്നു​ള്ള പു​തി​യ പ്ര​ഖ്യാ​പ​നം കാ​പ്പി, കൊ​ക്കോ ക​ർ​ഷ​ക​ർ​ക്ക്‌ താ​ത്കാ​ലി​ക ആ​ശ്വാ​സം സ​മ്മാ​നി​ക്കും.

നാശം വരുത്തി ചു​ഴ​ലി​ക്കാ​റ്റ്

ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ വാ​രാ​ന്ത്യം വീ​ഴി​യ​ടി​ച്ച ചൂ​ഴ​ലി​ക്കാ​റ്റി​ന്‍റെ വേ​ഗ​ം ഇ​നി​യും ശ​മി​ച്ചി​ട്ടി​ല്ല. ശ്രീ​ല​ങ്ക​യി​ൽ ആ​ൾ​നാ​ശം മാ​ത്ര​മ​ല്ല, കാ​ർ​ഷി​ക മേ​ഖ​ല​യ്‌​ക്കും വ്യാ​പ​ക നാ​ശ​ന​ഷ്‌​ടം സം​ഭ​വി​ച്ച​തു വ​രും മാ​സ​ങ്ങ​ളി​ൽ അ​വ​രു​ടെ റ​ബ​ർ, സു​ഗ​ന്ധ​വ്യ​ഞ്‌​ജ​ന ക​യ​റ്റു​മ​തി​ക​ളു​ടെ താ​ളം​തെ​റ്റി​ക്കും. പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ലെ ന​ഷ്‌​ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ്‌ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി​യാ​ലും ഉ​ത്പാ​ദ​ന​ത്തി​ലെ വി​ട​വ്‌ പ​രി​ഹ​രി​ക്കാ​ൻ മാ​സ​ങ്ങ​ൾ വേ​ണ്ടി​വ​രും. റ​ബ​ർ ക​യ​റ്റു​മ​തി​യി​ൽ മു​ന്നി​ൽ നി​ല​കൊ​ള്ളു​ന്ന രാ​ജ്യ​ങ്ങ​ളാ​യ താ​യ്‌​ല​ൻ​ഡി​ലും ഇ​ന്തോ​നേ​ഷ്യ​യി​ലും ചു​ഴ​ലി​ക്കാ​റ്റ്‌ വ​ൻ ന​ഷ്‌​ടം വ​രു​ത്തി. പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ൻ അ​വി​ട​ത്തെ ക​ർ​ഷ​ർ​ക​ർ​ക്ക്‌ നീ​ണ്ട മാ​സ​ങ്ങ​ൾ ആ​വ​ശ്യ​മാ​യി​വ​രും. ഇ​രു രാ​ജ്യ​ങ്ങ​ളി​ലും റ​ബ​ർ ഉ​ത്പാ​ദ​നം ഒ​ട്ടു​മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും സ്‌​തം​ഭി​ച്ചു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​ ഇ​ന്തോ​നേ​ഷ്യ​യി​ൽ സു​ഗ​ന്ധ​വ്യ​ഞ്‌​ജ​ന ഉ​ത്പാ​ദ​ന മേ​ഖ​ല​യെയും ബാ​ധി​ച്ചു. അ​വ​രു​ടെ കു​രു​മു​ള​ക്‌ അ​ട​ക്ക​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ള​നാ​ശം സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്നാ​ൽ മാ​ത്ര​മേ അ​ടു​ത്ത സീ​സ​ണി​ലെ ആ​ഗോ​ള ഉ​ത്പാ​ദ​ന കു​റ​വി​നെ കു​റി​ച്ച്‌ വി​ല​യി​രു​ത്താ​നാ​കൂ. വാ​രാ​വ​സാ​നം ശ്രീ​ല​ങ്ക കു​രു​മു​ള​ക്‌ വി​ല ട​ണ്ണി​ന് 400 ഡോ​ള​ർ ഉ​യ​ർ​ത്തി 7500 ഡോ​ള​റാ​ക്കി. ഇ​ന്തോ​നേ​ഷ്യ​യും 7500 ഡോ​ള​റാ​ക്കി. വി​യ​റ്റ്‌​നാം 6700ൽ ​നി​ന്നും 6925 ഡോ​ള​റാ​ക്കി​യ​പ്പോ​ൾ ബ്ര​സീ​ൽ 200 ഡോ​ള​ർ വ​ർ​ധി​പ്പി​ച്ച്‌ 6500 ഡോ​ള​റാ​ക്കി, ഇ​ന്ത്യ​ൻ വി​ല 8100 ഡോ​ള​ർ.

വി​ദേ​ശ​ത്ത് ക​രു​ത്താ​യി റ​ബ​ർ

ജ​പ്പാ​ൻ ഒ​സാ​ക്ക എ​ക്‌​സ്‌​ചേ​ഞ്ചി​ൽ റ​ബ​ർ കൂ​ടു​ത​ൽ ക​രു​ത്ത്‌ പ്ര​ദ​ർ​ശി​പ്പി​ച്ചു. ന​വം​ബ​ർ ആ​ദ്യം റ​ബ​ർ 300 യെ​ന്നി​നു മു​ക​ളി​ൽ ഇ​ടം പി​ടി​ച്ച അ​വ​സ​ര​ത്തി​ൽ ത​ന്നെ സൂ​ച​ന ന​ൽ​കി​യ​താ​ണ് 314-336 യെ​ന്നു​ക​ളി​ലെ പ്ര​തി​രോ​ധം ത​ക​ർ​ത്ത്‌ 344 യെ​ൻ വ​രെ റ​ബ​ർ വി​ല ഉ​യ​രു​മെ​ന്ന കാ​ര്യം. വെ​ള്ളി​യാ​ഴ്‌​ച 344.4 യെ​ൻ വ​രെ ക​യ​റി​യ റ​ബ​ർ വ്യാ​പാ​രാ​ന്ത്യം 342 യെ​ന്നി​ലാ​ണ്. റ​ബ​ർ വി​പ​ണി ബു​ള്ളി​ഷ്‌ മ​നോ​ഭാ​വം നി​ല​നി​ർ​ത്തു​ന്ന​തി​നി​ട​യി​ലാണ് പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ റ​ബ​ർ ടാ​പ്പിം​ഗ് ത​ട​സ​പ്പെ​ട്ട​ത്‌. ട​യ​ർ നി​ർ​മാ​താ​ക്ക​ളു​ടെ ഭാ​ഷ​യി​ൽ എ​രിതീ​യി​ൽ എ​ണ്ണ ഒ​ഴി​ക്ക​ലാ​യി പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ. ഒ​സാ​ക്ക റ​ബ​റി​നെ സാ​ങ്കേ​തി​ക​മാ​യി വീ​ക്ഷി​ച്ചാ​ൽ ഉ​ത്പ​ന്ന വി​ല 355 – 378 യെ​ന്നി​ലേ​ക്കു ക​ണ്ണോ​ടി​ക്കാം.

അ​ന്താ​രാ​ഷ്‌​ട്ര റ​ബ​റി​ലെ ഉ​ണ​ർ​വ്‌ ഇ​ന്ത്യ​യി​ൽ പ്ര​തി​ഫ​ലി​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ അ​ട​വു​ക​ളും പ​യ​റ്റു​ന്നു​ണ്ട്‌. ക​മ്പ​നി സ​പ്ലെ​യർ​മാ​രോ​ട്‌ നി​ശ​ബ്‌​ദ​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്‌ വി​ല​ക്ക​യ​റ്റ​ത്തി​നു തു​ര​ങ്കം​വ​യ്ക്ക​ലാ​യി. വ്യ​വ​സാ​യി​ക​ൾ കേ​ര​ള​ത്തി​ലെ വി​പ​ണി​ക​ളി​ൽ​നി​ന്നും അ​ല്പം പി​ൻ​വ​ലി​ഞ്ഞ്‌ ഷീ​റ്റ്‌ വി​ല​ക്ക​യ​റ്റം ത​ട​ഞ്ഞു. താ​യ്‌​ല​ൻ​ഡി​ൽ റ​ബ​ർ 193 രൂ​പ വ​രെ ക​യ​റി​യ ശേ​ഷം 191 രൂ​പ​യി​ലാ​ണ്. കൊ​ച്ചി​യി​ൽ നാ​ലാം ഗ്രേ​ഡ്‌ ഷീ​റ്റ്‌ 186 രൂ​പ​യി​ലും അ​ഞ്ചാം ഗ്രേ​ഡ്‌ 183 രൂ​പ​യി​ലു​മാ​ണ്. ടാ​പ്പിം​ഗ് സീ​സ​ണെ​ങ്കി​ലും അ​ടി​ക്ക​ടി​യു​ള്ള മ​ഴ മൂ​ലം ഉ​ത്പാ​ദ​ന മേ​ഖ​ല​യു​ടെ ക​ണ​ക്കു​കൂ​ട്ട​ലി​നൊ​ത്ത്‌ റ​ബ​ർ വെ​ട്ടി​നു അ​വ​സ​രം ല​ഭി​ക്കു​ന്നി​ല്ല.

കു​രു​മു​ള​കി​നും ചു​ക്കി​നും ഡി​മാ​ൻ​ഡ്

ഓ​ഫ്‌ സീ​സ​ണാ​യ​തി​നാ​ൽ മി​ക​ച്ച​യി​നം കു​രു​മു​ള​ക്‌ കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്ര​മാ​ണ് ടെ​ർ​മി​ന​ൽ മാ​ർ​ക്ക​റ്റി​ൽ വി​ല്പ​ന​യ്‌​ക്ക്‌ ഇ​റ​ങ്ങു​ന്ന​ത്‌. ഹൈ​റേ​ഞ്ചി​ലും മ​റ്റ്‌ ഭാ​ഗ​ങ്ങ​ളി​ലെ​യും ക​ർ​ഷ​ക​രു​ടെ പ​ക്ക​ൽ മു​ള​ക്‌ സ്റ്റോ​ക്ക്‌ നാ​മ​മാ​ത്രം, അ​തു​കൊ​ണ്ട്‌ ത​ന്നെ ക്രി​സ്‌​മ​സ്‌ വി​ല്പ​ന വി​പ​ണി​ക്ക്‌ എ​രി​വ്‌ പ​ക​രാം. മു​ന്നി​ലു​ള്ള മൂ​ന്നാ​ഴ്‌​ച രാ​ജ്യ​ത്തി​ന്‍റെ ഏ​താ​ണ്ട്‌ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ആ​വ​ശ്യ​ക്കാ​രെ പ്ര​തീ​ക്ഷി​ക്കാം. അ​ൺ ഗാ​ർ​ബി​ൾ​ഡ്‌ മു​ള​ക്‌ വി​ല കി​ലോ 693 രൂ​പ.

ഇ​ടു​ക്കി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും അ​ച്ചാ​ർ നി​ർ​മാ​ണ​ത്തി​നു​ള്ള മൂ​പ്പ്‌ കു​റ​ഞ്ഞ മു​ള​ക്‌ വി​ല്പ​ന​യ്‌​ക്ക്‌ ഇ​റ​ങ്ങു​ന്നു​ണ്ട്‌. വാ​ങ്ങ​ലു​കാ​ർ കി​ലോ 190 രൂ​പ വ​രെ വാ​ഗ്‌​ദാ​നം ചെ​യ്‌​തു, വി​ള​വ്‌ കു​റ​ഞ്ഞ​തി​നാ​ൽ 200 രൂ​പ​യ്‌​ക്ക്‌ മു​ക​ളി​ൽ ല​ഭി​ച്ചാ​ൽ വി​ള​വെ​ടു​പ്പ്‌ ന​ട​ത്താ​മെ​ന്ന നി​ല​പാ​ടി​ലാ​ണു പ​ല​രും. ഒ​ലി​യോ​റ​സി​ൻ വ്യ​വ​സാ​യി​ക​ൾ​ക്ക്‌ വേ​ണ്ട ലൈ​റ്റ്‌ പെ​പ്പ​ർ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ വി​ള​വെ​ടു​പ്പ്‌ പു​രോ​ഗ​മി​ക്കു​ന്നു. എ​ണ്ണ അം​ശം ഉ​യ​ർ​ന്ന മു​ള​ക്‌ കൊ​ല്ലം, തി​രു​വ​ന​ന്ത​പ​രം മേ​ഖ​ല​യി​ൽ ല​ഭ്യ​മാ​ണ്. ശ്രീ​ല​ങ്ക​യും ഇ​ന്തോ​നേ​ഷ്യ​യും ഇ​ത്ത​രം മു​ള​ക്‌ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്‌. എ​ന്നാ​ൽ, വ​ർ​ധി​ച്ച ഡി​മാ​ൻ​ഡു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഉ​ത്പാ​ദ​നം ന​ന്നേ കു​റ​വാ​ണ്.

ഡി​സം​ബ​റാ​യ​തോ​ടെ ഉ​ത്ത​രേ​ന്ത്യ​യി​ൽ ത​ണു​പ്പി​നു കാ​ഠി​ന്യ​മേ​റി​യ​തു ചു​ക്കി​നു ഡി​മാ​ൻ​ഡ് ഉ​യ​ർ​ത്താം. ന​വം​ബ​റി​ൽ വാ​ങ്ങ​ൽ താ​ത്പ​ര്യം ചു​രു​ങ്ങി നി​ന്ന​ത്‌ ഇ​ട​പാ​ടു​കാ​രെ നി​രാ​ശ​പ്പെ​ടു​ത്തി. വ​ൻ വി​ല മോ​ഹി​ച്ച്‌ ഉ​ത്പാ​ദ​നമേ​ഖ​ല ചു​ക്ക്‌ സം​ഭ​രി​ച്ചി​ട്ടു​ണ്ട്‌. വി​ല്പ​ന ചു​രു​ങ്ങി​യാ​ൽ കാ​ലാ​വ​സ്ഥാ മാ​റ്റം മൂ​ലം ചു​ക്കി​ൽ കു​ത്ത്‌ വീ​ഴാ​ൻ സാ​ധ്യ​ത. അ​റ​ബ്‌ രാ​ജ്യ​ങ്ങ​ളി​ൽ ശൈ​ത്യം ശ​ക്ത​മാ​കു​ന്ന​തി​നാ​ൽ വി​ദേ​ശ​ത്തു​നി​ന്നും പു​തി​യ ഓ​ർ​ഡ​റു​ക​ൾ പ്ര​തീ​ക്ഷി​ക്കാം, നേ​ര​ത്തേ ല​ഭി​ച്ച വ​ൻ ഓ​ർ​ഡ​റു​ക​ളെ​ക്കു​റി​ച്ച്‌ വി​വ​ര​ങ്ങ​ൾ ക​യ​റ്റു​മ​തി​ക്കാ​ർ ര​ഹ​സ്യ​മാ​ക്കി താ​ഴ്‌​ന്ന വി​ല​യ്‌​ക്ക്‌ ചു​ക്ക്‌ സം​ഭ​രി​ച്ചി​രു​ന്നു. വി​വി​ധ​യി​നം ചു​ക്ക്‌ 28000‐30000 രൂ​പ​യി​ലാ​ണ്.

നാ​ളി​കേ​ര വി​പ​ണി താ​ഴ്ന്നുത​ന്നെ

നാ​ളി​കേ​ര വി​പ​ണി​യെ ഉ​യ​ർ​ത്താ​നു​ള്ള ത​മി​ഴ്‌​നാ​ട്‌ ലോ​ബി​യു​ടെ നീ​ക്കം വി​ജ​യി​ച്ചി​ല്ല. മാ​സാ​രം​ഭ​മാ​യ​തി​നാ​ൽ പ്രാദേ​ശി​ക വി​പ​ണി​ക​ളി​ൽ വെ​ളി​ച്ചെ​ണ്ണ വി​ല്പ​ന ചൂ​ടു​പി​ടി​ക്കു​മെ​ന്നു മ​ന​സി​ലാ​ക്കിയാണ് വ​ൻ​കി​ട മി​ല്ലു​കാ​ർ സം​ഘ​ടി​ത​രാ​യി വി​ല ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ച​ത്‌. കേ​ര​ള​ത്തി​ൽ എ​ണ്ണ​യ്‌​ക്ക്‌ ആ​വ​ശ്യം വ​ർ​ധി​ക്കു​മെ​ന്നു കാ​ങ്ക​യം ലോ​ബി ക​ണ​ക്കു​കൂ​ട്ടി സ്‌​റ്റോ​ക്കി​നു ഉ​യ​ർ​ന്ന വി​ലയാണ് ആ​വ​ശ്യ​പ്പെ​ട്ട​ത്‌. എ​ന്നാ​ൽ, കൊ​പ്ര വി​ല ഉ​യ​ർ​ത്താ​ൻ അ​വ​ർ ഉ​ത്സാ​ഹി​ച്ച​തു​മി​ല്ല. കേ​ര​ള​ത്തി​ൽ എ​ണ്ണ വി​ല ഒ​രാ​ഴ്‌​ച​യാ​യി സ്‌​റ്റെ​ഡി​യാ​യി നീ​ങ്ങി​യ ശേ​ഷം ശ​നി​യാ​ഴ്‌​ച കു​റ​ഞ്ഞ്‌ 34,500 രൂ​പ​യാ​യി. ക്രി​സ്‌​മ​സ്‌ അ​ടു​ക്കു​ന്ന​തോ​ടെ വെ​ളി​ച്ചെ​ണ്ണ​യ്‌​ക്ക്‌ ആ​വ​ശ്യം വ​ർ​ധി​ക്കും.

വ​നം ന​ശീ​ക​ര​ണം ന​ട​ത്തി​യു​ള്ള കൃ​ഷി​യി​ൽ​നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക്‌ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നി​യ​മം ഒ​രു വ​ർ​ഷ​ത്തേ​ക്ക്‌ മ​ര​വി​പ്പി​ച്ച യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് തീ​രു​മാ​നം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കാ​പ്പി, കൊ​ക്കോ ക​ർ​ഷ​ക​ർ​ക്ക്‌ ആ​ശ്വാ​സ​മാ​യി. ഉ​ത്പാ​ദ​ന രാ​ജ്യ​ങ്ങ​ളി​ലെ വ​ന​ന​ശീ​ക​ര​ണം ചെ​റു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട നീ​ക്കം ആ​ഫ്രി​ക്ക, ബ്ര​സീ​ൽ, ഇ​ന്തോ​നേ​ഷ്യ​ൻ ക​ർ​ഷ​ക​രെ ഏ​താ​നും മാ​സ​ങ്ങ​ളാ​യി സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​രു​ന്നു.

Latest News

Up